കറുകച്ചാല്‍: പഞ്ചായത്ത് ഗ്രന്ഥശാലാസംഘം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേളയും സാംസ്കാരിക സമ്മേളനവും നടത്തി. ഗ്രന്ഥശാലാസംഘം എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലോകോത്തര ക്ലാസ്സിക്-ജനപ്രിയ ചിത്രങ്ങളുടെ പ്രദര്‍ശനം സിനിമാ സംവിധായകന് ജോണി ആന്റണി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ ചങ്ങനാശ്ശേരി താലൂക്ക് വൈസ് പ്രസിഡന്റ് ജോസ് ചമ്പക്കര അദ്ധ്യക്ഷത വഹിച്ചു. വി. വിശ്വനാഥന്, ജോയി അഗസ്റ്റിന്, ഉണ്ണികൃഷ്ണ മേനോന് എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്ര മേളയുടെ സമാപനംകുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം രാജാശ്രീകുമാര്‍ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. ശ്രീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രസന്നന് ചമ്പക്കര, എന്‍. രാധാകൃഷ്ണന്, തോമസ് കുര്യന്, കെ.പി. ബാലഗോപാലന്‍നായര്‍, ആര്. രാമന്, എന്‍. ജയപ്രകാശ്, എം.എം. ബാലചന്ദ്രന്, ആനന്ദം ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: