കോട്ടയം: പഠന ഗവേഷണ സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയയില്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ഓസ്ട്രേലിയന്‍ മന്ത്രി ജോയ് ബുര്ച്. പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജില്‍ എഞ്ചിനീയറിംഗ് മാനേജ്മന്റ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ഓസ്ട്രേലിയന്‍ തലസ്ഥാന സ്വയംഭരണ സര്‍ക്കാരില്‍ വിദ്യാഭ്യാസപരിശീലനക്രമസമാധാന ചുമതലകളുള്ള മന്ത്രിയും ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി നേതാവുമായ ബുര്ച് .അക്കാദമികരംഗത്തും ഭരണരംഗത്തും സാരഥ്യം വഹിക്കുവാന്‍ വനിതകള്‍ ആദ്യംകൈവരിക്കേണ്ടത് ആത്മവിശ്വാസമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു . കാന്‍ബെറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള പ്രതിനിധി സംഘവും അവരോടൊപ്പം സംവാദത്തില്‍ പങ്കെടുത്തു .
സെന്റ്ഗിറ്റ്സ് ഡയറക്ടര്‍ തോമസ് ടി ജോണ്‍ വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി .സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.സി.ഫിലിപ്പോസ്, എക്സിക്യുട്ടിവ് ചെയര്മാന് പുന്നൂസ് ജോര്‍ജ്, ചീഫ് ഓപ്പറെറ്റിംഗ് ഓഫീസര്‍ ലെഫ്. കേണല്‍ ജോണ്‍ ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: