ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം

Tuesday 29 September 2015 10:35 pm IST

പറവൂര്‍: ബിജെപി വടക്കേക്കര പഞ്ചായത്ത് വാവക്കാട് ബൂത്ത് പ്രസിഡന്റ് കിഴക്കേത്തറ നിഥിന്‍ (25) ഒറവന്‍ തുരുത്ത് വേലശ്ശേരി മനൂപ് (27), വാവക്കാട്, തിനലാട്ട് ധനീഷ് (27) എന്നിവരെ പോലീസ് അകാരണമായി മര്‍ദിച്ചു. വടക്കേക്കര എസ്‌ഐ വി.ജയകുമാറിനെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗ്യാസ് ഏജന്‍സി ജീവനക്കാരനായ നിഥിന്‍ ജോലികഴിഞ്ഞ് വരുന്നവഴി രാത്രി ഒമ്പതോടെ വീടിനു മുന്‍വശം കാത്തുനിന്ന ബിജെപി പ്രവര്‍ത്തകരോട് സംസാരിച്ച് നില്‍ക്കവെ അതുവഴി വന്നു വടക്കേക്കര എസ്‌ഐ വാഹനം നിര്‍ത്തി ഇറങ്ങി വീട്ടില്‍ പോടാ എന്നാക്രോശിച്ച് കയ്യില്‍ ഉണ്ടായിരുന്ന വടിവച്ച് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഇതിനുശേഷം ബൈക്കിന്റെ താക്കോല്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. എസ്‌ഐയുടെ മര്‍ദ്ദനത്തില്‍ പരിക്കുപറ്റിയ മൂവരും അണ്ടിപ്പിള്ളിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി വടക്കേക്കര സിഐയ്ക്ക് പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.