ചാങ്ഷ: ഫിബ ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഫിലിപ്പീന്‍സിനോട് തോറ്റെങ്കിലും (99-65) ആദ്യ കളികളിലെ ജയം ഇന്ത്യയെ ക്വാര്‍ട്ടറിലെത്തിച്ചു. മറ്റൊരു മത്സരത്തില്‍ ഇറാന് പാലസ്തീനെ തോല്‍പ്പിച്ചതും ഇന്ത്യയ്ക്ക് തുണയായി. നേരത്തെ, ഫിലിപ്പീന്‍സിനോട് തോറ്റിരുന്നു ഇറാന്.
കരുത്തരായ എതിരാളികള്‍ക്കെതിരേ ആദ്യ ക്വാര്ട്ടറിലൊഴികെ ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടാനായില്ല. ആദ്യ ക്വാര്‍ട്ടര്‍ 17-16ന് സ്വന്തമാക്കിയ ഇന്ത്യ പിന്നീട് നിറം മങ്ങി. വിശേഷ് ഭൃഗുവന്ശിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് താങ്ങായത്. 21 പോയിന്റ് നേടിയ ഭൃഗുവന്ശി മത്സരത്തിലെ ടോപ് സ്കോററുമായി.
ഫിലിപ്പീന്‍സിനോട് വന്‍ തോല്‍വി വഴങ്ങിയാല്‍ മാത്രമേ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം തടസപ്പെടുമായിരുന്നുള്ളു. അതൊഴിവാക്കാന് ഇന്ത്യയ്ക്കായി.
രണ്ടാം റൗണ്ടില്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പാലസ്തീനെയും, രണ്ടാമത്തേതില്‍ ഹോങ്കോങ്ങിനെയും ഇന്ത്യ കീഴടക്കിയിരുന്നു. ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരുമായി ഒക്ടോബര്‍ ഒന്നിന് ക്വാര്‍ട്ടര്‍ ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: