കേരളത്തിലെ ആദ്യത്തെ 'ഡുക്കാട്ടി' മാവേലിക്കരയില്‍ രജിസ്റ്റര്‍ ചെയ്തു

Wednesday 30 September 2015 2:31 am IST

മാവേലിക്കര: കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ നാലാമത്തേതുമായ ഡുക്കാട്ടി 899 പനിഗലാ ബൈക്ക് മാവേലിക്കര ജോ.ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര കരയംവട്ടത്ത് ഡയാനയില്‍ ഷോജി ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ് 19 ലക്ഷം രൂപയോളം വിലവരുന്ന ഈ വാഹനം. ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാണ കമ്പനിയായ ഡുക്കാട്ടിയുടേതാണ് വണ്ടി. ഇറ്റലിയില്‍ നിന്നും മുബൈയിലുള്ള ഏജന്റ് വഴിയാണ് വാഹനം മാവേലിക്കരയില്‍ എത്തിച്ചത്. 900 സിസി 158 ബിഎച്ച്പി ഉള്ള വാഹനത്തിന് 10750 ആര്‍പിഎം പവറുണ്ട്. ഷോറൂം വില 12,54,924 രൂപയുള്ള വാഹനത്തിന് 2,30,171 രൂപയാണ് ടാക്‌സ്, കെ.എല്‍.31 ജെ 333 എന്ന ഫാന്‍സി നമ്പര്‍ 1,50,000രൂപ ലേലത്തില്‍ പിടിച്ചാണ് ഉടമ സ്വന്തമാക്കിയത്. ഇതുള്‍പ്പെടെ  3,80,171  രൂപ മാവേലിക്കര ജോ.ആര്‍ടി ഓഫീസില്‍ അടച്ചു. ഇതിന് ഇന്‍ഷുറന്‍സ് തുക 31,000 രൂപയാണ്. 2.5 ലക്ഷംരൂപ ഇതിന്റെ ഇറക്കുമതിക്കായതായും മാവേലിക്കര ജോ.ആര്‍ടിഒ: രമണന്‍ അറിയിച്ചു. ഇന്ത്യയില്‍ ഈ വിഭാഗത്തിലുള്ള നാലു വാഹനങ്ങള്‍ മാത്രമാണുള്ളത്. വാഹനത്തിന് എട്ട് കിലോമീറ്റര്‍ ആണ് കമ്പനി പറയുന്ന മൈലേജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.