പൊമ്പിളൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ വീണ്ടും സമരം

Wednesday 30 September 2015 11:19 am IST

മൂന്നാര്‍: മൂന്നാറിലെ തൊഴിലാളികള്‍ വീണ്ടും സമരം നടത്താന്‍ തീരുമാനിച്ചതായി പൊമ്പിളൈ ഒരുമൈ. രാപ്പകല്‍ സമരം നടത്തുമെന്ന് സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു. 500 രൂപ കൂലി നല്‍കാന്‍ സാധിക്കില്ലെന്ന് പിഎല്‍സി യോഗത്തില്‍ തോട്ടം ഉടമകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തൊഴിലാഴികള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്. 500 രൂപ മിനിമം കൂലിയാക്കുന്നതുവരെ സമരം ചെയ്യുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ട്രേഡ് യൂണിയനുമായി സഹകരിക്കാതെ സ്വന്തം നിലക്കാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുക. മൂന്നാറിലെ കെഡിഎച്ച്പി ഓഫീസിന് മുന്നിലാണ് സമരം. പുരുഷ തൊഴിലാളികളും ഇത്തവണ സമരത്തില്‍ പങ്കെടുക്കും. അതേസമയം, തങ്ങള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മൂന്നാം ദിവസവും തുടരുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ വേതനവര്‍ധന ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പി.എല്‍.സി യോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം ഇന്നു ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. സമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷം എത്രയും വേഗം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.