അഞ്ചാലുംമൂട്: ട്യൂഷന് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. കടവൂരില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററില്‍ ക്ലാസിനു പോകുന്ന വഴിയില്‍വച്ച് മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം കൈയില്‍ കരുതിയ പട്ടിയല്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച് ട്യൂട്ടോറിയിലെത്തിയ വിദ്യാര്‍ത്ഥിനി പ്രിന്സിപ്പാളിനോട് കാര്യം പറഞ്ഞു. ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റു .അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: