കൊച്ചി: പാറമടകൾ പ്രവർത്തിക്കാൻ പാരിസ്ഥിതിക അനുമതി നിർബന്ധമെന്ന് ഹൈക്കോടതി. മൈൻസ് ആക്റ്റ്, മെറ്റലി ഫെറസ് മൈൻസ് റെഗുലേഷൻ ആക്റ്റുകളിലെ വ്യവസ്ഥകൾ പ്രകാരം കർശന നിബന്ധനകളോടെയെ പാറമടകൾ പ്രവർത്തിക്കാവു.
ഇവ പാലിക്കുന്നുണ്ടോയെന്ന് സർക്കാരും ജിയോളജി വകുപ്പും കർശനമായി നിരീക്ഷിക്കണമെന്നും, ഇല്ലെങ്കിൽ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പാരിസ്ഥിതിക അനുമതിയില്ലാതെ അനധികൃതമായാണ് പാറമടകൾ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിൽ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: