അടിയന്തരാവസ്ഥയില്‍ മരണത്തെ വെല്ലുവിളിച്ചവരുടെ സംഗമം നാളെ

Thursday 1 October 2015 3:35 pm IST

ആലുവ: അടിയന്തവരാവസ്ഥയില്‍ മരണത്തെ വെല്ലുവിളിച്ചവരുടെ മഹാസംഗമം നാളെ ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 10 ന്  ആര്‍എസ്എസ്  പ്രാന്തസംഘ ചാലക്‌ പി.ഇ.ബി. മേനോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സംഘചാലക് റിട്ട. ജഡ്ജി സുന്ദരം ഗോപിനാഥ് അധ്യക്ഷത വഹിക്കും. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ലോകസംഘര്‍ഷസമിതി മുന്‍ കണ്‍വീനര്‍ കെ. രാമന്‍പിള്ള, കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. കെ. രാംകുമാര്‍, എം. രാജശേഖരപണിക്കര്‍, ആര്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സംഘനാ സമ്മേളനം നടക്കും. മൂന്നു മണിക്ക് നടക്കുന്ന സമാപനസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. അസോസിയേഷന്‍ രക്ഷാധികാരി വൈക്കം ഗോപകുമാര്‍, പി.ആര്‍.കെ. മേനോന്‍, എം.ബി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.