ആലപ്പുഴ: ബാര്‍കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഉമ്മന്‍ചാണ്ടിയുടെ ചങ്കില് തറയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാരിന്റേത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുന്ന അവസ്ഥയിലാണ്. അന്വേഷണകമ്മീഷനുകളെ നിയോഗിച്ചാണ് അഴിമതിക്കാരെ വെള്ളപൂശുന്നത്. ബാര്‍കോഴക്കേസില്‍ മാണിയെ രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: