രാത്രിയാത്ര നിരോധനം കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Wednesday 30 September 2015 8:55 pm IST

ബത്തേരി : കഴിഞ്ഞ ആറക്കൊല്ലക്കാലത്തോളമായി ദേശീയ പാത 212ലും 67ലും നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണനക്കെടുക്കും. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം ഹാജരാകും. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സുപ്രീം കോടതി ബഞ്ചിന് മുന്നില്‍ പരിഗണനക്കെത്തിയ കേസ് കര്‍ണ്ണാടക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്. ഇതിന് ശേഷമാണ് വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കാന്‍ പോകുന്നത്. ഈവര്‍ഷം ജനുവരിയില്‍ കേസ് പരിഗണിച്ച വേളയില്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ചര്‍ച്ച നടത്തി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബംഗ്‌ളുരുവില്‍ വെച്ച് കേരള കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുകയും വിഷയത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയു ചെയ്തിരുന്നു. കേരളം നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കര്‍ണ്ണാടക ഇതുവരെയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കേസിന്റെ വാദം സംബന്ധിച്ച് സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവുമായി കേരള സംസ്ഥാനത്തിന്റെ സീനിയര്‍ കോണ്‍സല്‍ രമേശ് ബാബു, അഡ്വ ടിഎം റഷീദ് എന്നിവര്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയനാട് എംപി എംഐ ഷാനവാസ് എന്നിവര്‍ ഗോപാല്‍ സുബ്രഹ്മണ്യവുമായി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.