ചിറ്റാരിപ്പറമ്പില്‍ ഹിന്ദു ഐക്യവേദി പദയാത്ര സിപിഎം സംഘം തടഞ്ഞു

Wednesday 30 September 2015 9:09 pm IST

കണ്ണവം: ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും സിപിഎം കള്ളപ്രചരണങ്ങള്‍ക്കെതിരെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പദയാത്ര സിപിഎം സംഘം തടഞ്ഞു. ഇന്നലെ രാവിലെ വണ്ണാത്തിമൂലയില്‍ നിന്നാരംഭിച്ച് കണ്ണവത്ത് സമാപിച്ച പദയാത്രയാണ് സിപിഎം ശക്തികേന്ദ്രമായ കോട്ടയില്‍ വെച്ച് കരിങ്കല്ലുകളും മരത്തടികളും റോഡിലിട്ട് സിപിഎം സംഘം തടഞ്ഞത്. പോലീസ് സ്ഥലത്തെത്തി ഇവ നീക്കം ചെയ്തശേഷമാണ് പദയാത്ര തുടര്‍ന്നത്. രാവിലെ വണ്ണാത്തിമൂലയില്‍ നിന്നാരംഭിച്ച ജാഥ മാനന്തേരി, പാക്കിസ്ഥാന്‍ പീടിക, മാനന്തേരി സത്രം, പതിനാറാം മൈല്‍, ചിറ്റാരിപ്പറമ്പ്, വട്ടോളി, ഇടുമ്പ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണവം ടൗണില്‍ സമാപിച്ചു. സമാപന പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് വി.ശങ്കരന്‍, കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.