കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ക്ലോക്ക് ടവര്‍ തകര്‍ന്നു

Wednesday 30 September 2015 9:12 pm IST

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ക്ലോക്ക് ടവര്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലാണ് ക്ലോക്ക് ടവര്‍ തകര്‍ന്നത്. പുലര്‍ച്ചെ രണ്ടരമണിയോടെയാണ് മൂന്ന് വശങ്ങളിലായി സ്ഥാപിച്ച ക്ലോക്കുകള്‍ തകര്‍ന്നത്. ടവറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ടവര്‍ ഇടിഞ്ഞ് വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ സതേണ്‍ റെയില്‍വെ എഞ്ചിനീയറിംഗ് വിഭാഗമെത്തി പ്രവേശന കവാടം വഴിയുള്ള യാത്ര വടംകെട്ടി തടയുകയും പകരം സംവിധാനമേര്‍പ്പെടുത്തുകുയം ചെയ്തു. വിണ്ടുകീറി നിലംപൊത്താറായ ടവര്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തി തുടരുകയാണ്. പതിനൊന്ന് വര്‍ഷം മുമ്പാണ് പ്രവേശന കവാടത്തില്‍ ക്ലോക്ക് സ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.