തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചവര്‍ പിടിയില്‍

Wednesday 30 September 2015 9:18 pm IST

രാജാക്കാട് : ബൈസണ്‍വാലിക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചവര്‍ പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി മുഹമ്മ സ്വദേശി 5്രപസാദ്, പാണാവള്ളി സ്വദേശി അനീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. ബൈസണ്‍വാലി, സൊസൈറ്റിമേട് ഉപ്പാര്‍ തോട്ടിലാണ് കഴിഞ്ഞ ദിവസം മാലിന്യം കണ്ടെത്തിയത്. രാത്രിയില്‍ ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം കണ്ടതായി നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാലിന്യ ടാങ്കറും പിടിച്ചെടുത്തു. സമീപത്തെ ഒരു റിസോര്‍ട്ടിലെ മാലിന്യമാണിതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.