ചേര്‍ത്തല: കുരുന്നുകള്‍ക്ക് തുണയായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വെള്ളിയാകുളം ഗവ. യുപി സ്കൂളിന് മുന്നിലെ വെള്ളക്കെട്ട് ഇല്ലാതാക്കിയാണ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കിയത്. മഴപെയ്താല്‍ റോഡിലാകെ വെള്ളം നിറയുന്നതുകാരണം കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും വെള്ളം ഒഴുകി പോകുവാന്‍ മാര്‍ഗങ്ങളില്ലാത്തതുമാണ് പ്രദേശം വെള്ളത്തിലാകുവാന് കാരണം.
വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലര്‍ക്കും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ റോഡിന് അരികിലൂടെ കാണവെട്ടി അടുത്തുള്ള കുളത്തിലേക്ക് വെള്ളം ഒഴുക്കിവിടുകയായിരുന്നു. രാമകൃഷ്ണ അയ്യര്‍, സുമേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: