നല്ല തൊഴിലാളി സ്നേഹം! ഈ സംഘടനയ്ക്ക് യഥാര്‍ത്ഥത്തില്‍ തൊാഴിലാളികളോട് എത്ര സ്നേഹം ഉണ്ടെന്നു മനസിലായില്ലേ? ഇവരെല്ലാം ഇടനിലനിന്ന് വല്ലതും തട്ടിയെടുക്കാന്‍ നോക്കുകയാണ്. ഒപ്പം അവരുടെ പാര്‍ട്ടി വളര്‍ത്താനും. അങ്ങനെയാണ് സമരം ചെയ്തു കേരളത്തിലെ എല്ലാ മേഖലയും നശിപ്പിച്ചത്.
ഇപ്പോള്‍ ബാക്കിയുള്ളതും നശിപ്പിക്കുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു തൊഴില്‍ചെയ്യുന്ന പലര്‍ക്കും 15000 രൂപ മാസവേതനം ലഭിക്കുന്നില്ല. അധ്യാപകര്‍, നഴ്സുമാര്‍ ഇവര്‍ക്കൊന്നുംതന്നെ ഈ പറയുന്ന വരുമാനം ഇല്ല. അര്‍ഹമായ വേതനം വേണം. പക്ഷെ അത് ആ തൊഴില്‍മേഖല നശിപ്പിക്കുന്ന തരത്തില്‍ ആകരുത്. തൊഴില്‍ ഉണ്ടെങ്കിലല്ലെ തൊഴിലാളികള്‍ക്കും നിലനില്‍പ്പുള്ളൂ. ഇരുകൂട്ടരും അല്പം വിട്ടുവീഴ്ച ചെയ്ത് ഒരു വേതനം നിശ്ചയിക്കുക.
അമ്പാടി
ട്രേഡ് യൂണിയന്കാര് ഇപ്പോള്‍ നടത്തുന്നത് അവരുടെ നിലനില്പിനുവേണ്ടിയുള്ള സമരം. പക്ഷെ ,തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സമരം ചെയ്യാതെതന്നെ നേടിക്കൊടുക്കുകയാണ് തൊഴിലാളി നേതാക്കളുടെ കടമ. അതുകൊണ്ട് ഇനിയുള്ള എല്ലാ ആവശ്യങ്ങളും സമരം ചെയ്തു നേടുമെന്ന് തൊഴിലാളികള്‍ ചിന്തിക്കുമ്പോള്‍ അതിലും ചില പോരായ്മകളുണ്ട്.
ഇനിയെങ്കിലും നേതാക്കള്‍ തൊഴിലാളികളെ വിവരദോഷികളായി കാണാതെ തങ്ങളുടെ കടമ നിറവേറ്റിയാല്‍ നേതാക്കള്‍ക്കും സുഖം, തൊഴിലാളികള്‍ക്കും സുഖം. മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം വഷളാക്കി ലാഭം നേടാന്‍ നേതാക്കള്‍ ശ്രമിച്ചാല്‍ നശിക്കുന്നത് ഇവിടുത്തെ വ്യവസായങ്ങളായിരിക്കും.
കൃഷ്ണന് പുളിയൂര്ശാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: