കൊച്ചി: ഗ്രാമവികസന വകുപ്പ് നടപ്പാക്കുന്ന ഇന്ദിര ആവാസ് യോജന ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒപ്പിട്ട് നല്‍കേണ്ട കരാറിന്റെ രജിസ്ട്രേഷന് മുദ്രവില ഒഴിവാക്കി, രജിസ്ട്രേഷന് ഫീസ് 500 രൂപയായി നിജപ്പെടുത്താന്‍ തീരുമാനിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് രജിസ്ട്രേഷന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവിലയ്ക്കും രജിസ്ട്രേഷന് ഫീസിനും ഏകീകൃത തുക നിശ്ചയിച്ചിരുന്നില്ല. 2000 രൂപ മുതല്‍ 5000 രൂപ വരെ പലയിടത്തും ഈടാക്കിയിരുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചിത തുക മാത്രം ഈടാക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: