മദനിയുടെ കേസുകള്‍ ഒന്നിച്ച് പരിഗണിച്ചു കൂടേയെന്ന് സുപ്രീം കോടതി

Thursday 1 October 2015 7:24 pm IST

ന്യൂദല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ ഒന്‍പതു കേസുകളില്‍ ഒരേസമയം വിചാരണ നടത്താന്‍ കഴിയുമോയെന്ന് സുപ്രീം കോടതി കര്‍ണ്ണാടക സര്‍ക്കാരിനോട് ആരാഞ്ഞു. തന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവു തേടിയും കേസുകളില്‍ ഒന്നിച്ച് വിചാരണ ആവശ്യപ്പെട്ടും  മദനി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിലപാട് അറിയിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് കോടതി ഒരാഴ്ചയനുവദിച്ചിട്ടുണ്ട്. കണ്ണുചികില്‍സയ്ക്കും മാതാപിതാക്കളെ കാണാനും ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നാണ് മദനിയുടെ ആവശ്യം. ജയിലില്‍ ഏകാന്ത തടവാണ് താന്‍ അനുഭവിക്കുന്നതെന്നും മദനി കോടതിയില്‍ പറഞ്ഞു. കേസുകളെല്ലാം ഒന്നിച്ച് വിചാരണ നടത്തിയാല്‍ വിചാരണ വേഗത്തിലാക്കാന്‍ കഴിയും. മദനി ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ കേസുകളില്‍  സാക്ഷികളും മറ്റും ഒന്നാണെന്ന മദനിയുടെ വാദം ശരിയല്ലെന്നാണ്  സിബിഐയുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.