തോട്ടിലെ വെള്ളം ഒഴുകി നെല്‍പ്പാടം നശിക്കുന്നു

Thursday 1 October 2015 1:17 pm IST

നെന്മാറ: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറി നെല്‍കൃഷി വ്യാപമായി നശിച്ചു. ചീനാമ്പുഴത്തോട് കരകവിഞ്ഞൊഴുകിയും, പാടശേഖരങ്ങളിലൂടെ പരന്നൊഴുകയുമാണ് കൊയ്ത്തിന് പാകമായ നെല്‍പ്പാടങ്ങള്‍ വെള്ളം കയറി നശിച്ചത്. ഒരാഴ്ച്ചകൊണ്ട് കൊയ്‌തെടുക്കാറായ പാടങ്ങള്‍ വെള്ളം കയറി നെല്‍ച്ചെടികള്‍ വീണു. ഇതേ തുടര്‍ന്ന് യന്ത്രമുപയോഗിച്ച് കൊയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.കോരാംപറമ്പ് പാടശേഖരത്തിലെ കൊയ്‌തെടുക്കാറായ വല്ലങ്ങി വിജയന്റെ അഞ്ചേക്കര്‍ നെല്‍പ്പാടം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.