കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ത്രിതീയ കാന്‍സര്‍ സെന്ററര്‍ ശിലാസ്ഥാപനവും മരുന്നും ഗുണനിലവാരപരിശോധന ലബോറട്ടറി ഉദ്ഘാടനവും ഇന്ന് വൈകു. 4 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കാന്‍സര്‍ ചികിത്സക്കായി ആധുനിക സംവിധാനങ്ങളോടുകൂടിയ തൃതീയ കാന്‍സര്‍ സെന്ററിന് 45 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.ചടങ്ങില്‍ മന്ത്രി വിഎസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും.
അര്‍ബുദ ശസ്ത്രക്രിയ തിയേറ്റര്‍ ഉദ്ഘാടനം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിക്കും.എം.കെ. രാഘവന് എം.പി. ആമുഖ പ്രഭാഷണവും മേയര്‍ പ്രൊഫ.എ.കെ. പ്രേമജം എ. പ്രദീപ്കുമാര്‍ എംഎല്‍എ ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍, റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ. ടി. അജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: