കള്ളനോട്ട് കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

Thursday 1 October 2015 2:56 pm IST

കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ ടീം നടത്തിയ മിന്നല്‍പരിശോധനയില്‍ ഈസ്റ്റ് കല്ലട, മൂന്നുമുക്കില്‍ നിന്നും 70 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയില്‍. അടൂര്‍ പള്ളിക്കല്‍ മേനൂട് ദേശത്ത് പനവിള വീട്ടില്‍ സോമരാജന്‍ (50) എന്ന ആളാണ് അറസ്റ്റിലായത്. ഇടനിലക്കാരനായി നിന്ന് കഞ്ചാവ് ആവശ്യക്കാര്‍ക്ക് സോമരാജന്‍ കൊല്ലം മേഖലയില്‍ എത്തിച്ചുകൊടുക്കുന്നതായിട്ടുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയിഡ്. പ്രതിയെ ചോദ്യം ചെയ്തതില്‍ ഇയാള്‍ കഞ്ചാവ് അടൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, കടമ്പനാട്, കല്ലട തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുപ്പക്കാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചെറുപൊതികളാക്കി വില്‍പ്പന നടത്തുകയാണന്ന് പറഞ്ഞു. കൂടാതെ കള്ളനോട്ടു കേസില്‍ ഉള്‍പ്പെട്ടു ജയില്‍ശിക്ഷ അനുഭവിച്ച ആളാണെന്നും പ്രതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയിഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.താജുദീന്കുുട്ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.പി.ആന്‍ഡ്രൂസ്, പ്രിവന്റീവ് ഓഫീസര്‍ എ.ബെനാന്‍സന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍.മിനേഷ്യസ്, എസ്.അനീഷ്‌കുമാര്‍, പി. വിധുകുമാര്‍, എസ്.സുനില്‍കുമാര്‍, ബി.ഗംഗ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.