കൊല്ലം: നാട്യപ്രിയ നൃത്ത അക്കാഡമി സേവ് കിഡ്നി ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിനേത്ര നൃത്തോത്സവം നാളെ മുതല്‍ നാലുവരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കും. കുച്ചിപ്പുടി, കഥക്, ഭരതനാട്യം എന്നീ നൃത്തഇനങ്ങളാണ് അവതരിപ്പിക്കുത്. മൂന്ന് ഇനങ്ങളിലും ലോകപ്രശസ്തരായ ദമ്പതികളാണ് നൃത്തം അവതരിപ്പിക്കുകയെന്ന് നാട്യപ്രിയ ഡയറക്ടര്‍മാരായ ഡോ.ദ്രൗപതി പ്രവീണ്‍, പദ്മിനി കൃഷ്ണന് എിവര്‍ അറിയിച്ചു. ദമ്പതിമാര്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തപരിപാടി കേരളത്തില്‍ ആദ്യമാണ്. നൃത്തോത്സവത്തോട് അനുബന്ധിച്ച് വിവിധ പ്രായത്തിലുള്ളവരുടെ ഭരതനാട്യ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ വൈകിട്ട് ആറിന് ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ നൃത്തോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: