തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ യാത്രയില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത വകുപ്പ്.
ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി വ്യക്തമാക്കി. പ്രായോഗിക വശങ്ങള് പരിശോധിക്കുന്നതിനാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 16നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉത്തരവിന് നിയമസാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: