ചേര്‍ത്തല: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ യൂണിയന്‍തല യോഗങ്ങള്‍ സംഘടിപ്പിക്കും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വന്തം സ്ഥലമായ കണിച്ചുകുളങ്ങര യൂണിയന്റെ ആഭിമുഖ്യത്തില്‍ ആദ്യയോഗം ഇന്ന് നടക്കും.
തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ സ്വീകരിക്കേണ്ട നയം സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. മുഴുവന്‍ യൂണിയനുകളിലും അടിയന്തരമായി യോഗം ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശാഖായോഗം, വനിതാ കുടുംബയോഗം, സ്വാശ്രയസംഘം, സൈബര്‍സേന, കര്‍മസേന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന് അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം പിഎസ്എന്‍ ബാബു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.കെ. മഹേശന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: