ആലപ്പുഴ: പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞം രണ്ടിനു തുടങ്ങും. പത്തിയൂര്‍ വിജയകുമാറാണു യജ്ഞാചാര്യന്‍. രണ്ടിനു വൈകിട്ട് 6.45നു തന്ത്രി കെ.ഇ. നാരായണന് ഭട്ടതിരി കെടാവിളക്കും എഡിഎം ടി.ആര്. ആസാദ് ഭദ്രദീപവും തെളിക്കും. തുടര്‍ന്നു പ്രഭാഷണം.മൂന്നിനു രാവിലെ ആറിനു സൂക്ത ജപങ്ങള്‍, 7.15നു ഗ്രന്ഥ നമസ്കാരം, ഒന്പതിനു നവാക്ഷരി ഹവനം, ഗായത്രീഹോമം. ഉച്ചയ്ക്കു 12നു പ്രഭാഷണം, വൈകിട്ട് അഞ്ചിനു വിഷ്ണു സഹസ്രനാമജപം, ഏഴിനു ഭജന, പ്രഭാഷണം. നാലിനു രാവിലെ 10നു മഹാമൃത്യുഞ്ജയ ഹോമം, അഞ്ചിനു രാവിലെ 10നു നവഗ്രഹപൂജ, ?ആറിനു വൈകിട്ട് 5.15നു നാരങ്ങാവിളക്ക്, ഏഴിനു വൈകിട്ട് 5.15നു വിദ്യാഗോപാല മന്ത്രാര്‍ച്ചന, എട്ടിനു വൈകിട്ട് 5.15നു സര്‍വൈശ്വര്യ പൂജ, ഒന്പതിനു 11നു സപ്തമാതൃപൂജ, 5.15നു കുമാരീ പൂജ, 10നു രാവിലെ 10നു ശനീശ്വര പൂജ, 11നു രാവിലെ 10നു ധാരാ ഹോമം, വൈകിട്ടു നാലിന് അവഭൃഥസ്നാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: