ചേര്‍ത്തല: തുറവൂര്‍ തിരുമല ദേവസ്വം ഹൈസ്കൂളിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ അരവിന്ദ്കുമാര്‍ പൈയുടെ സ്റ്റാമ്പ് പ്രദര്‍ശനം നടക്കും. പി.ജി. രവീന്ദ്രന്, അഡ്വ. ശിവസുബ്രഹ്മണി, അമല്‍രാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ നയിക്കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ജെ. നരസിംഹനായ്ക് ഗാന്ധിജയന്തി സന്ദേശം നല്‍കും. പിടിഎ പ്രസിഡന്റ് പി.ബി. ജോസി അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റര് എസ്. നന്ദകുമാര്‍, അഡ്വ.കെ. ഉമേശന് മുഖ്യപ്രഭാഷണം നടത്തും. എസ്. രാജ് കുമാര്‍, പി.ആര്. യേശുദാസ്, മിനി ശങ്കര്‍, കെ.എന്‍. പത്മം, എ. നന്ദകുമാര്‍, ടി.ബി. സിംസണ്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: