തൊടുപുഴ - ആനക്കയം റോഡ് ബിജെപി ഉപരോധിച്ചു

Thursday 1 October 2015 9:10 pm IST

തൊടുപുഴ : അറുപതോളം പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന വേങ്ങാപ്പാറ കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണം തടസപ്പെടുത്തുന്ന രാഷ്ട്രീയ - ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് വേങ്ങാപ്പാറ കോളനി നിവാസികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ തൊടുപുഴ - ആനക്കയം റോഡ് ഉപരോധിച്ചു. വേങ്ങാപ്പാറ ഭാഗത്തുനിന്നും പ്രകടനമായി എത്തി കുട്ടപ്പന്‍ കവലയിലാണ് റോഡ് ഉപരോധിച്ചത്. ഉപരോധം ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് അറയ്്ക്കല്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായും റോഡ് നിര്‍മ്മാണ സമിതി വില കൊടുത്ത് വാങ്ങിയതും ഗുണഭോക്താക്കള്‍ സറണ്ടര്‍ ചെയ്ത് നല്‍കിയതുമായ സ്ഥലത്തുകൂടിയാണ് നിര്‍മ്മാണം ആരംഭിച്ചത്. ഈ നിര്‍മ്മാണത്തെയാണ് രാഷ്ട്രീയ ലക്ഷ്യം വച്ച് ചചില ഭരണകക്ഷി നേതാക്കളുടെ പ്രേരണയാല്‍ ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ ഏതാനും ഭാഗം നിലത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കാരണം പറഞ്ഞാണ് നിര്‍മ്മാണം തടസപ്പെടുത്തിയിരിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ ആരോപിക്കുന്നു. പതിറ്റാണ്ടുകളായി നടന്നുവന്നിരുന്ന അതിജീവനത്തിന് ഒടുവിലാണ് വേങ്ങാപ്പാറയിലേക്ക് റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായത്. ബിജെപി പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് നിലം വിലയ്ക്ക് വാങ്ങിയാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരിക്കുന്നത്. സമരസമിതി കണ്‍വീനര്‍ പി. പ്രബീഷ് ബിജെപി നിയോജക മണ്ഡലം ഭാരവാഹികളായ സുരേഷ് കണ്ണന്‍, എന്‍.കെ അബു വഴിതടയല്‍ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.