തൊടുപുഴ: തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച യുവാവ് സംസ്കാരം ഇന്ന് നടക്കും. കീരികോട് നെടുങ്കല്ലേല്‍ നിഖില്‍ ജേക്കബ്(22) കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ വെള്ളാപ്പുള കടവില്‍ ബന്ധുവിനൊപ്പം പുഴയിലിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. അടുത്തയാഴ്ച തുടര്‍ പഠനത്തിനായി ഓസ്ട്രേലിയക്ക് പോകാനിരിക്കെയാണ് ദുരന്തം. ഇന്ന് 11 മണിക്ക് കല്ലാനിക്കല് സെന്റ ജോര്‍ജ് പള്ളിയിലാണ് സംസ്കാരം ചടങ്ങുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: