ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Thursday 1 October 2015 9:29 pm IST

പുളിയന്‍മല: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരന്‍ ആറാംമൈല്‍ സ്വദേശി ജിതിന്‍ ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തുമണിയോടെ വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍ ഗേറ്റിനുസമീപത്തെ വളവിലാണ് അപകടം നടന്നത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയതിനുശേഷം തിരികെ പോകുകയായിരുന്ന ജീപ്പും എതിര്‍വശത്തു നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്ക് ഗുരുതരമല്ല.പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.