ന്യൂദല്‍ഹി: കേരളം ഈ വര്‍ഷം സംഭരിച്ച ജലത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുള്ളില്‍ സംഭരിക്കപ്പെട്ടതിനേക്കാള് കുറവാണെന്ന് കേന്ദ്ര ജല കമ്മീഷന്.
രാജ്യത്തെ പ്രധാനപ്പെട്ട 91 ജലസംഭരണികളിലെ സംഭരിത ജലത്തിന്റെ അളവ് 2015 സെപ്റ്റംബര്‍ 30-ന് 95.693 ബില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്. ഇത് സ്ഥാപിതശേഷിയുടെ 61 ശതമാനമാണ്.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയിലെ 31 ജലസംഭരണികളിലെ സംഭരിത ജലത്തിന്റെ അളവ് 17.59 ബില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്. ഇത് സ്ഥാപിത ശേഷിയുടെ 34 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: