കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഓപ്പറേഷന്‍ വാത്സല്യ

Thursday 1 October 2015 10:18 pm IST

കൊച്ചി: സാമൂഹ്യ നീതി വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടത്തുന്ന കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുളള നൂതന സംരംഭമാണ് ഓപ്പറേഷന്‍ വാത്സല്യ. കാണാതായ കുട്ടികള്‍ തമ്പടിക്കാന്‍ സാധ്യതയുളള റയില്‍വെ പ്ലാറ്റ് ഫോമുകള്‍, ബസ് സ്റ്റാന്റ്, മേല്‍പാലങ്ങള്‍, ഹോട്ടലുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍, തെരുവോരങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, നഗരഗ്രാമപ്രദേശങ്ങളിലെ സാധ്യതയുളള മറ്റു പ്രദേശങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ പോലീസിന്റെയും സാമൂഹ്യനീതി വകുപ്പ് ജില്ല ശിശുസംരക്ഷണ യൂണിറ്റിന്റെയും ജില്ല ഭരണകൂടുത്തിന്റെയും സഹകരണത്തോടെ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുളള പദ്ധതിയാണിത്. പദ്ധതിയില്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനായി ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ മൂന്നിന് ജില്ലയിലെ പോലീസ് മേധാവികള്‍, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ല സാമൂഹ്യ നീതി ഓഫീസര്‍, റയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍, ജില്ല ശിശുസംരക്ഷണ യൂണിറ്റ് അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം ജില്ല കളക്ടറുടെ ചേമ്പറില്‍ നടത്തും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.