കൊച്ചി: ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം പി. പദ്മകുമാര്‍ നറുക്കെടുപ്പു നിര്‍വഹിച്ചു. ഡെപ്യട്ടി കളക്ടര്‍ (ഇലക്ഷന്) എസ്. ഷാനവാസും അസി. ഡെവലപ്മെന്റ് കമ്മീഷണര്‍ ടോമിയും നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. കഴിഞ്ഞതവണ ജനറല്‍ വാര്ഡുകളായിരുന്നവ ഇക്കുറി സ്ത്രീ സംവരണ വാര്‍ഡുകളായിരിക്കും. 14 പട്ടികജാതി സംവരണ വാര്‍ഡുകളും മൂന്നു പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളുമാണുള്ളത്. പറവൂര്‍ ബ്ലോക്ക് വാര്‍ഡ് 8 കൂനമ്മാവ്, ആലങ്ങാട് വാര്‍ഡ് 9 വരാപ്പുഴ, അങ്കമാലി വാര്‍ഡ് 1 പാലിശേരി, കൂവപ്പടി വാര്‍ഡ് 7 കീഴില്ലം, വാഴക്കുളം വാര്‍ഡ് 2 കീഴ്മാട്, ഇടപ്പള്ളി വാര്‍ഡ് 4 കോതാട്, വൈപ്പിന്‍ വാര്‍ഡ് 5 നായരമ്പലം ഈസ്റ്റ്, പള്ളുരുത്തി വാര്‍ഡ് 11 അംബേദ്കര്‍ കോളനി, മുളന്തുരുത്തി വാര്‍ഡ് 1 ചോറ്റാനിക്കര, വടവുകോട് വാര്‍ഡ് 1 പള്ളിക്കര, കോതമംഗലം വാര്‍ഡ് 1 കോട്ടപ്പടി, പാമ്പാക്കുട വാര്‍ഡ് 2 പാമ്പാക്കുട, പാറക്കടവ് വാര്‍ഡ് 1 ഇളന്തിക്കര, മുവാറ്റുപുഴ വാര്‍ഡ് 1 തൃക്കളത്തൂര്‍ എന്നിവയാണു പട്ടികജാതി സംവരണ വാര്‍ഡുകള്‍. വൈപ്പിന്‍ വാര്‍ഡ് 3 അയ്യമ്പിളളി, വടവുകോട് വാര്‍ഡ് 06 കടയിരുപ്പ്, മുളന്തുരുത്തിവാര്ഡ് 13 ഉദയംപേരൂര്‍ എന്നിവ പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: