കൊച്ചി: എറണാകുളം പുല്ലേപ്പടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊച്ചിന് യത്തീംഘാനയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയുണ്ടെന്നും, യത്തീംഘാനയുടെ വിദേശഫണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും സിബിഐയുടെയും വിശദീകരണം തേടി. കൊച്ചിന് യത്തീംഘാന നടത്തുന്നതിന് കൊച്ചിന് യത്തീംഘാന ട്രസ്റ്റ് എന്ന പേരില്‍ 1988-ല്‍ ട്രസ്റ്റ് ഉണ്ടാക്കി. കേരള ഗവണ്മെന്റില് നിന്നും ഗ്രാന്റ് വാങ്ങിക്കൊണ്ടിരിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം പണം വിദേശ രാജ്യങ്ങളില്‍ നിന്നും യത്തീംഘാനയുടെ പേരില്‍ പിരിച്ചെടുക്കുകയും ഇത് മറച്ച് വെച്ച് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് വ്യാജ ഡിക്ലറേഷന്‍ നല്കി കേരള ഗവണ്മെന്റില്നിന്നും ഗ്രാന്റ് വാങ്ങുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: