കൊച്ചി: ജപ്പാനില്‍ പരിശീലനം സിദ്ധിച്ച എഞ്ചിനീയര്‍മാര്‍, മാനേജര്‍മാര്‍, ചെറുകിട-ഇടത്തരം വ്യവസായികള്‍ തുടങ്ങിയവരുടെ സംഘടനയായ അലംനൈ സൊസൈറ്റീസ് ഓഫ് അസോസിയേഷന് ഓഫ് ഓവര്‍സീസ് ടെക്നിക്കല്‍ സ്കോളര്‍ഷിപ്പ് (എഎസ്എ) കേരള സംഘടിപ്പിക്കുന്ന ചെറുകിട-ഇടത്തര സംരംഭകരുടെ രണ്ടാം ആഗോള സംഗമം ഈമാസം നാല്, അഞ്ച് തീയതികളില്‍ കൊച്ചിയില്‍ നടക്കും.
സൗത്തേഷ്യന്‍ ഫെഡറേഷന് ഓഫ് എഒടിഎസ് അലംനൈ സൊസൈറ്റീസ് (സഫാസ്)ന്റെ ദ്വിദിന കണ്‍വെന്‍ഷന്റെ ഭാഗമായാണ് ബോള്‍ഗാട്ടി പാലസ് റിസോര്ട്സിലും കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററിലുമായി നടക്കുന്ന മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ചെറുകിട-ഇടത്തര സംരംഭകര്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, മിഡ്ല്‍ ഈസ്റ്റ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സംരംഭ കരുമായി സഹകരണത്തിനുള്ള സാധ്യതകള്‍ക്ക് അവസരമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: