ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക വില സിലിണ്ടറിന് 42 രൂപ കുറച്ചു. 14.2 കിലോ ഗ്യാസ് സിലിണ്ടറിന് ഇനി 517.50 രൂപ നല്കിയാല് മതി. സപ്തംബര്‍ ഒന്നിനും ഇതിന്റെ വില 25.50 രൂപ കുറച്ചിരുന്നു.
സബ്സിഡിയുള്ള സിലിണ്ടറിന് ദല്‍ഹിയില്‍ 417 രൂപയാണ് വില. രണ്ടുതരം സിലിണ്ടറിനും തമ്മില്‍ വില വ്യത്യാസം നൂറു രൂപ മാത്രം.
സബ്സിഡിയില്ലാത്ത മണ്ണെണ്ണ വില 54പൈസ കൂട്ടിയിട്ടുണ്ട്. ഇതോടെ വില ലിറ്ററിന് 43.18 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: