പരവൂര്‍: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് പഞ്ചായത്ത് മെമ്പറായിരുന്ന സജിഷ്(അപ്പു മാങ്കുട്ടം)ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ല സെക്രട്ടറി ശ്രീനാഗേഷ് ഹാരം അണിയിച്ച് സജീഷിനെ സ്വീകരിച്ചു. ഇടതു-വലതു സര്‍കകാരിന്റെ അഴിമതിയിലും വര്‍ഗീയതയിലും പ്രതിഷേധിച്ചാണ് രാജി സമര്‍പ്പിച്ചതെന്നും ബിജെപിയില്‍ വിശ്വസിച്ചു മുന്നോട്ടുപോയാലെ പട്ടിണിയില്‍ നിന്നും അഴിമതിയില്‍ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ കഴിയുയെന്നും സജിഷ് പറഞ്ഞു. ചാത്തന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത്, പ്രസിഡന്റ്പ സുനില്‍, സുധാകരന് കിഴക്കനേല, ജില്ലാകമ്മിറ്റിഅംഗം ആര്.കൃഷ്ണചന്ദ്രമോഹന്‍, മണ്ഡലം സെക്രട്ടറി ശ്രീകുമാര്‍, പൂതക്കുളം പഞ്ചായത്ത് സമിതി അംഗങ്ങളായ വി.ഹരിദേവ്, രഞ്ജിത്ത്, മനോഹരന്, ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: