ശാസ്താംകോട്ട: ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മയുടെ നാലര പവന്റെ മാല ബസിനുള്ളില്‍ അപഹരിച്ചു. ശാസ്താംകോട്ട മനക്കര ആരതിയില്‍ വിജയലക്ഷ്മി അമ്മയുടെ മാലയാണ് മോഷണം പോയത്. തേവലക്കര തോട്ടത്തില്‍ കുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി അഞ്ഞിലിമൂട്ടില്‍ നിന്നും ചവറക്ക് സര്‍വീസ് നടത്തുന്ന മെക്ക എന്ന ബസിലാണ് മോഷണം നടന്നത്.വീട്ടമ്മ ശാസ്താംകോട്ട പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: