കൊല്ലം: നഗരത്തില്‍ ഇന്നലെ നടന്ന ട്രാഫിക് പോലീസിന്റെ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. റോഡ് കൈയേറി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് പിഴ ഈടാക്കിയത്. വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് പോയവര്‍ തിരികെ വന്നപ്പോള്‍ ഞെട്ടി. കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഗ്ലാസില്‍ ഒരു സ്റ്റിക്കര്‍ പതിച്ചിരിക്കുന്നു. നിങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിന് പിഴ ഇനത്തില്‍ അഞ്ഞൂറുരൂപ അടയ്ക്കേണ്ടതാണ്. ഈ തുക ഉടന്‍ തന്നെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ അടച്ച് രസീത് കൈപ്പറ്റുക എന്നതാണ് സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അടയ്ക്കാതെ മുങ്ങുന്നവരെ പിന്നെ തേടിയെത്തുന്നത് കോടതിയുടെ ഉത്തരവ് ആയിരിക്കും. ഇത്തരത്തില്‍ ഇന്നലെ കളക്ട്രേറ്റ് പരിസരത്താണ് വ്യാപക രീതിയില്‍ അനധികൃത പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ പോലീസ് പിഴ ഈടാക്കുമെന്ന് സ്റ്റിക്കര്‍ പതിച്ചത്. പിഴയിടാക്കിയതില് കൂടുതല്‍ വാഹനങ്ങള്‍ രാഷ്ട്രീയക്കാരുടെയും വക്കീലന്മാരുടെയുമാണ്. കമ്മീഷണറുടെ പ്രതേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇടക്കാലത്ത് ഇല്ലാതിരുന്ന ട്രാഫിക് പോലീസിന്റെ സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങിയത്. നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: