റോഡുകളുടെ വികസനം നാടിണ്റ്റെ വികസനമാകും: മുഖ്യമന്ത്രി

Sunday 4 December 2011 10:11 pm IST

കോട്ടയം: റോഡുകളുടെ വികസനം നാടിണ്റ്റെ പൊതുവായ വികസനത്തിന്‌ ഉപകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാട്ടിലെ അടിസ്ഥാനസൌകര്യവികസനത്തിന്‌ റോഡുകളുടെ വികസനം വളരെയേറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി-പെരുവ-പിറവം, കൂത്താട്ടുകുളം-പെരുവ-തലയോലപ്പറമ്പ്‌ എന്നീ റോഡുകളുടെ വികസനപദ്ധതി നിര്‍മ്മാണ ഉദ്ഘാടനം പെരുവ ബസ്സ്റ്റാന്‍ഡ്‌ മൈതാനത്ത്‌ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക മാത്രമല്ല സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മോന്‍സ്‌ ജോസഫ്‌ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എക്സ്‌ എംഎല്‍എ പി.എം.മാത്യു, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ കെ.എ.അപ്പച്ചന്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സഖിയാസ്‌ കുതിരവേലി, ജില്ലാ പഞ്ചായത്തംഗം ജോസ്‌ പുത്തന്‍കാല, ബ്ളോക്ക്‌ വികസന സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വിഎം.പോള്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ ജാന്‍സി രാജു, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍.സജീവന്‍, ജെസി ജോസഫ്‌, ജയ തങ്കമ്മ, വിവിധ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, സാംസ്കാരികനായകര്‍ എന്നിവര്‍ പങ്കെടുത്തു. മുളക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സാബു കുന്നേല്‍ സ്വാഗതവും എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോണ്‍ കെ.സാം നന്ദിയും പറഞ്ഞു. സൂപ്രണ്ടിംഗ്‌ എന്‍ജിനീയര്‍ വിജയകുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.