കാന്‍ബറ: ഓസ്ട്രേലിയ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു. സ്കൈ മസ്റ്റര്‍ എന്ന ഉപഗ്രഹമാണു ഫ്രഞ്ച് ഗയാനയില്‍ നിന്നും ഓസ്ട്രേലിയ വിക്ഷേപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണു സ്കൈ മസ്റ്റര്‍.
അതിവേഗ ഇന്റര്‍നെറ്റ് ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഗ്രഹം വിക്ഷേപണം. രണ്ടു സീരീസുകളാണ് ഉപഗ്രഹത്തിനുള്ളത്. ഇതില്‍ ഒന്നിന്റെ വിക്ഷേപണമാണു രാജ്യം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്ക്കിംഗ് എന്ന സംവിധാനത്തിന്റെ ഭാഗമായാകും സ്കൈ മസ്റ്റര്‍ പ്രവര്‍ത്തിക്കുക. രണ്ടു ലക്ഷത്തോളം വരുന്ന ഉള്ഗ്രാമവാസികള്ക്കു പ്രയോജനം ലഭിക്കുന്നതിനായാണു പുതിയ ഉപഗ്രഹം ഓസ്ട്രേലിയ വിക്ഷേപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: