ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനു സമനിലക്കുടുക്ക്. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എഫ്സി സിയോന്‍ ലിവര്‍പൂളിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടി.
നാലാം മിനിറ്റില്‍ ആഡം ലലാനയിലൂടെ മുന്നില്‍ കടന്ന ലിവര്‍പൂളിനെ 17-ാം മിനിറ്റില്‍ എബനേസര്‍ അസിഫുഹയിലൂടെ സിയോന്‍ സമനിലയില്‍ പിടിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ടോട്ടനവും എഎസ് മൊണാക്കോയും ഓരോ ഗോള്‍ വീതമടിച്ചു പോയിന്റ് പങ്കുവച്ചു. വിയ്യ റയല്‍, നാപോളി, എഫ്സി ബാസല്‍, ഷാല്‍കെ, ഫിയോറെന്റീന, ലാസിയോ തുടങ്ങിയ ടീമുകള്‍ ജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: