കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പേരാമ്പ്രയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് കുട്ടികളടക്കം 12 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കുറ്റിയാടി റൂട്ടിലോടുന്ന ഗോകുലം ബസാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: