മുക്കം: വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ അഗസ്ത്യന് മു ഴിക്കടുത്ത തൊണ്ടിമ്മല്‍ അങ്കണവാടി കെട്ടിടം ഭാഗി കമായി തകര്‍ന്നു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം :അങ്കണവാടി വിട്ടതിന് ശേഷമായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.ഇടിമിന്നലില്‍ അങ്കണ വാടി കെട്ടിടത്തിന്റെ ചുമര്, ജനല്‍ചില്ലുകള്‍, ജലവിതരണ പൈപ്പുകള്‍ എന്നിവ തകര് ന്നു. അകത്തെ ചുമരിന്റെ ഒരു ഭാഗം തകര്‍ന്ന് കല്ലുകള്‍ അടര്‍ന്ന് വീണിട്ടുണ്ട്. ഇവിടെ വലിയ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്. അകത്ത് തേപ്പ് അടര്‍ന്ന് വീണ നിലയിലാണ് തിരൂവ മ്പാടി പഞ്ചായത്തിലെ സെക്ടര്‍ 34 ാം നമ്പര്‍ അങ്കണവാടിയാണിത്. ഇരുപതോളം കുടികളാണ് ഇവിടെ പഠിക്കുന്നത്.ഇതിന് സമീപത്തെ അശ്വതി എബിനീയറിംഗ് വര്‍ക്സിലെ സിസിടിവി ക്യാമറകളും ഇടിമിന്നലില്‍ നശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: