കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, കാര്‍ട്ടൂണ്‍ രചന മത്സരങ്ങള്‍ നടത്തുന്നു. സബ്ജൂനിയര് (അഞ്ചാംക്ലാസ് വരെ), ജൂനിയര്‍ (ഏഴാം ക്ലാസ് വരെ), സീനിയര്‍ (ഹൈസ്കൂള്‍) എന്നീ മൂന്നു വിഭാഗ ങ്ങളിലായാണ് ചിത്രരചനാ മല്‍സരം. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കാണ് കാര്‍ട്ടൂണ്‍ മത്സരം നടത്തുക. ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെളളിമാടുകുന്ന് ജെ.ഡി.ടി സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുക. രജിസ്ട്രേഷനും വിശദവിവര ങ്ങള്‍ക്കും 0495- 2370225 നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: