പെരുവയലില്‍ ഇനി മുതല്‍ സേവനങ്ങള്‍ അതിവേഗതയില്‍

Saturday 3 October 2015 10:43 am IST

കോഴിക്കോട്: സേവനം വേഗതയിലും സുതാര്യവുമാക്കാന്‍ പെരുവയില്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ മൂന്ന് സംവിധാനങ്ങളൊരുക്കുന്നു. കെട്ടിട നികുതി ഇ പെയ്‌മെന്റ് സിസ്റ്റം, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴിയാക്കല്‍ പേപ്പര്‍ലസ്സോടുകൂടിയ ഫയല്‍ ട്രാക്കിംഗ് സിസ്റ്റം എന്നീ സംവിധാനങ്ങളാണ് പെരുവയലില്‍ തുടക്കമിടുന്നത്.ജില്ലയില്‍ ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് പെരുവയല്‍. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന രീതിയിലേക്ക് ഓഫീസ് സംവിധാനം പൂര്‍ണ്ണമായും മാറ്റുകയാണ് ലക്ഷ്യം. ഏറ്റവും പേര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്വസ്തു നികുതി അടയ്ക്കുന്നതിനാണ്. കൂടുതല്‍ ലഭിക്കുന്ന അപേക്ഷ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ളതും സേവനവകാശ നിയമപ്രകാരം 3 പ്രവൃത്തിദിവസങ്ങള്‍ക്കകമാണ് അപേക്ഷകന് ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. എന്നാല്‍ പുതിയസംവിധാനത്തില്‍ അപേക്ഷ നല്‍കാതെ തന്നെ വീടുകളിലിരുന്നും കമ്പ്യൂട്ടര്‍ കേന്ദ്രങ്ങള്‍ വഴിയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും നികുതി അടുക്കുന്നതിനും സാധിക്കും. ഫയല്‍ട്രാക്കിംഗ് സിസ്റ്റം വരുന്നതോടെ അപേക്ഷയുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇതിലൂടെ ഏതൊരു പൗരനും സ്വാധീനമില്ലാതെ തന്നെ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിലും ഓഫീസിനെ അഴിമതി രഹിതമാക്കുന്നതിനുംസാധിക്കും. ഫയലുകളുടെ പുരോഗതിയും ഓഫീസില്‍ നിന്നുംലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും ക്ഷേമപദ്ധതികളെ കുറിച്ചുമറിയുന്നതിന് ടച്ച് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന് ഓഫീസ് ഗ്രാമപഞ്ചായത്തുമായിചേര്‍ന്ന് വെള്ളി ഇന്ന് 7 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് വികസനസെമിനാര്‍ സംഘടിപ്പിക്കും. പഞ്ചായത്ത്- സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പഞ്ചായത്ത് നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ.പി.ടി.എ. റഹീം എം.എല്‍.എ പങ്കെടുക്കും. പി.കെ. ഷറഫുദ്ദീന്‍, എ.കെ. വിശ്വനാഥന്‍, സി.കെ. ഫസീല, കുന്നുമ്മല്‍ സുലൈഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.