കൊച്ചി: കൊച്ചി ലിസി ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ആശുപത്രിയുടെ ഹോസ്റ്റല്‍ കെട്ടടിത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. തൃക്കാക്കര സ്വദേശിനി ധന്യയാണ് മരിച്ചത്.
ശനിയാഴ്ച 12 മണിവരെ ക്ലാസിലുണ്ടായിരുന്ന ധന്യ ഹോസ്റ്റലിലേക്ക് മടങ്ങിപോകുകയായിരുന്നു. കെട്ടിടത്തില്‍ നിന്ന് ചാടിയ ഉടന്‍ തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിസി ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് ധന്യ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: