ബിഎംഡബ്ല്യു എം6 ഭാരത വിപണിയില്‍

Saturday 3 October 2015 8:08 pm IST

കൊച്ചി: ക്ലാസിക് മോട്ടോര്‍ റേസിങിന്റെയും ആഡംബരത്തിന്റെയും സമന്വയമായ പുതിയ ബിഎംഡബ്ല്യു എം6 ഗ്രാന്‍കൂപ്പെ ഇന്ത്യന്‍ വിപണിയിലെത്തി. വിശാലമായ എയര്‍ ഇന്‍ടേക്കുകളോടു കൂടിയ ഫ്രണ്ട് ഏപ്രണ്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എം-സ്‌പെസിഫിക്ക് ഡബിള്‍ബാര്‍ കിഡ്‌നി ഗ്രില്‍ തുടങ്ങിയ സവിശേഷതകളോടു കൂടിയതാണ് പുറത്തളം. പ്രതിലിറ്റര്‍ പെട്രോളില്‍ ലഭിക്കുന്ന ശരാശരി ഇന്ധനക്ഷമത 10.10 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ വേണ്ടത് കേവലം 4.2 സെക്കന്റുകള്‍. ടോപ്‌സ്പീഡ് 250 കിലോമീറ്റര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.