കോട്ടയം: പമ്പാനദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 19 ന് ആരംഭിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി ഗോവിന്ദന് നായര്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടനത്തോനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരികയാണ്. പമ്പയില്‍ ആധുനിക കക്കൂസുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. എല്ലാ ഒരുക്കങ്ങും മണ്ഡലകാലത്തിന് ഒരാഴ്ച മുമ്പ് പൂര്‍ത്തിയാകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. ശബരിമലയില്‍ 14 പേരും മാളികപ്പുറത്ത് നാല് പേരുമാണ് യോഗ്യത നേടിയിട്ടുള്ളത്. നവംബര്‍ മാസത്തില്‍ തന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിന്റെ കാലാവധി അവസാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: