ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക്

Saturday 3 October 2015 9:39 pm IST

പത്തനംതിട്ട: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക്. ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ കോന്നിയില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണവും പറക്കോട്, റാന്നി, മല്ലപ്പള്ളി, പന്തളം ബ്ലോക്കുകള്‍ സ്ത്രീ സംവരണവുമാണ്. ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളില്‍ പട്ടികജാതി സ്ത്രീ സംവരണം ഉള്‍പ്പെടെ 27 ഇടത്ത് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കാണ്. പട്ടികജാതി സ്ത്രീകള്‍ക്കായി കോന്നി, റാന്നി-പെരുനാട്, കൊറ്റനാട് എന്നിവയും പട്ടികജാതി വിഭാഗത്തിനായി കലഞ്ഞൂര്‍, കടമ്പനാട് എന്നിവയും വനിതകള്‍ക്കായി പള്ളിക്കല്‍, ആറന്മുള, കൊടുമണ്‍, ഇരവിപേരൂര്‍, പെരിങ്ങര, വെച്ചൂച്ചിറ, വള്ളിക്കോട്, ഏനാദിമംഗലം, കുറ്റൂര്‍, ചെന്നീര്‍ക്കര, പന്തളം തെക്കേക്കര, ഓമല്ലൂര്‍, കവിയൂര്‍, കോട്ടാങ്ങല്‍, ചിറ്റാര്‍, സീതത്തോട്, തോട്ടപ്പുഴശേരി, പുറമറ്റം, നിരണം, റാന്നി, തണ്ണിത്തോട്, ചെറുകോല്‍, കോഴഞ്ചേരി, ഏറത്ത് എന്നിവയും സംവരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.