പൊങ്ങിണി പുള്ളിമാലമ്മ പരദേവതാ ക്ഷേത്രത്തില്‍ മോഷണം. ഇരുപത് പവന്‍ കവര്‍ന്നു

Saturday 3 October 2015 9:58 pm IST

കമ്പളക്കാട്  : പൊങ്ങിണി ക്ഷേത്രത്തില്‍ മോഷണം. ഇരുപത് പവന്‍ കവര്‍ന്നു. പൊങ്ങിണി പുള്ളിമാലമ്മ പരദേവതാ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ ജീവനക്കാരാണ് മോഷണം നടന്ന വിവരമറിയിക്കുന്നത്. ക്ഷേത്രത്തിന്റെ ഓഫീസലിന്റെ പൂട്ട് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണങ്ങളാണ് മോഷ്ടാക്കാള്‍ കവര്‍ന്നത്. ഇരുപത് പവനിലധികം തൂക്കമുണ്ട്. ഭണ്ഡാരത്തിലും മറ്റുമായി ഉണ്ടായിരുന്ന മൂവായിരത്തി ലധികം രൂപയും മോഷ്ടിക്കപ്പെട്ടു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കമ്പളക്കാട് പോലീസ് കേസ് അന്വേഷിച്ചുവരുന്നു. പുല്‍പ്പള്ളി സീതാ-ലവകുശ ക്ഷേത്രത്തിലും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും മോഷണം പതിവായിട്ടുണ്ട്. പുല്‍പ്പള്ളി സീതാ-ലവകുശ ക്ഷേത്രത്തിലെ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടും മോഷ്ടാവിനെ കണ്ടെത്താന്‍ ഇതുവരെ പോലീസിനായില്ല. പൈങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രത്തില്‍ ഇതിനിടെ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് ക്ഷേത്രം ശാന്തിയെ തലക്കടിച്ച് വീഴ്ത്തിയിരുന്നു. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.